ശ്രീനഗര്‍ : കശ്മീര്‍ താഴ്വരയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അയല്‍ രാജ്യം അതിര്‍ത്തിയില്‍ മര്യാദ പാലിക്കുന്നില്ലെന്നും ബിഎസ്‌എഫ് ഡയറക്ടര്‍ ജനറല്‍ കെ. കെ. ശര്‍മ്മ. ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്തെ ബിഎസ്‌എഫ് ക്യാമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ ബി. കെ. യാദവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. ആക്രമണം ദുരന്തമാവേണ്ടതായിരുന്നു. സൈന്യത്തിന്റെ ഇടപെടല്‍ ഇത് ഒഴിവാക്കി. ഇത് ബിഎസ്‌എഫിനു ലഭിച്ച അച്ചടക്കത്തിന്റേയും പരിശീലനത്തിന്റേയും ധൈര്യത്തിന്റേയും ഉത്തമ ഉദാഹരണമാണിതെന്നും ശര്‍മ്മ വ്യക്തമാക്കി. ബിഎസ്‌എഫ് ക്യാമ്പിലെ ആയുധങ്ങളും വെടിമരുന്നുകളുമാണ് ഭീകരര്‍ ലക്ഷ്യം വെച്ചതെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments