കൊല്ലം: ഏഴ് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് അഞ്ചലില്‍ നാടുകടത്തപ്പെട്ട കുടുംബം തിരിച്ചെത്തുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സര്‍വകക്ഷി പ്രതിനിധി സംഘം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെത്തുന്നതെന്ന് പറഞ്ഞു. വീട്ടുകാരുടെ സാന്നിധ്യം കേസിലെ തെളിവെടുപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടതിനാലാണെന്നും അവര്‍ പറഞ്ഞു.
അതേസമയം വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയുടെ അമ്മയും കുടുംബവും വീട്ടില്‍ നിന്ന് മാറിപോകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. പൊലീസില്‍നിന്നും നാട്ടുകാരില്‍നിന്നും ഇതു സംബന്ധിച്ച് വിശദീകരണം തേടുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
നാടുകടത്തല്‍, കുട്ടിയുടെ കുടുംബക്കാര്‍ ദുര്‍നടത്തക്കാരാണെന്നാരോപിച്ചായിരുന്നു. നാട്ടുകാര്‍ നാട്ടില്‍ എത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞു. നാട്ടുകാര്‍ പൊലീസ് നോക്കി നില്‍ക്കെ തങ്ങളെ ആക്രമിച്ചു. സംഭവത്തില്‍ ജനപ്രതിനിധികള്‍ ആരും ഇടപെട്ടില്ലെന്നും പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാടുകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പ്രതികരിച്ചിരുന്നു.
നിലവില്‍ ഇവരുടെ ആറംഗകുടുംബം ഒളിവുജീവിതത്തിലാണ്. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണ്. അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
Post Your Comments