റാസ്അല്‍ഖൈമ: കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഏഷ്യന്‍ സ്വദേശിയായ 30 കാരനാണ് മരിച്ചത്. മുയിരിദ് കടലിലാണ് സംഭവം.
രക്ഷാ പ്രവര്‍ത്തകരെയും ആംബുലന്‍സിനെയും കൂട്ടി റാസ് അല്‍ ഖൈമ പോലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി യുവാവിനെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം പോലീസ് എത്തുന്നതിന് മുമ്പേ ബീച്ച് രക്ഷാ പ്രവര്‍ത്തകര്‍ യുവാവിനെ കരക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.
കടലില്‍ തനിച്ച് നീങ്ങുകയായിരുന്ന യുവാവിനെ കണ്ടിരുന്നതായി ചിലര്‍ പോലീസിന് മൊഴി നല്കി. അല്പം നീന്തിയ ശേഷം സഹായത്തിനായി ഉറക്കെ വിളിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയുന്നതിലും അകലെയായിരുന്നു ഇയാളെന്നും സാക്ഷികള്‍ വ്യക്തമാക്കി.
Post Your Comments