ബാഗ്ദാദ് : ഐ.എസില്‍ നിന്ന് മോചനം കാത്ത് 78000 പേര്‍ തടവിലുണ്ടെന്ന് യു.എന്‍ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയമുൂണ്ട്. വടക്കന്‍ ഇറാഖിലെ ഹവിജയില്‍ 78,000 പേര്‍ കുടങ്ങിക്കിടക്കുന്നതായി ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരം തിരിച്ചുപിടിക്കാന്‍ സുരക്ഷാ സേന ഒരുങ്ങുമ്പോഴാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ഹവിജ തിരിച്ചുപിടിക്കാന്‍ സെപ്റ്റംബര്‍ 21 മുതല്‍ ഇറാഖ് സൈനിക നടപടി സ്വീകരിച്ചുവന്നിരുന്നു. 2014ലാണ് ഇറാഖി സൈന്യത്തിന്റെ കൈയില്‍നിന്ന് ഹവിജ ഭീകരരുടെ കൈവശം എത്തിയത്. നിലവില്‍ ഹവിജയാണ് ഇറാഖില്‍ ഐഎസിന്റെ പിടിയുള്ള അവസാന നഗരം.
നഗരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിനുപിന്നാലെ ജനങ്ങള്‍ അവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ തുടങ്ങി. ആദ്യ ആഴ്ചയില്‍ ഏഴായിരത്തോളം പേര്‍ പലായനം ചെയ്തു. ഇപ്പോള്‍ വരെ 12,500ല്‍ പരം ആളുകളാണ് ഹവിജയില്‍നിന്നു രക്ഷപ്പെട്ടതെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ വക്താവ് ജെന്‍സ് ലാര്‍കെ അറിയിച്ചു. എന്നാല്‍ നഗരത്തിനുചുറ്റം ഐഎസ് സ്ഥാപിച്ച സ്‌ഫോടക വസ്തുക്കളെപ്പേടിച്ച് നിരവധിപ്പേര്‍ രക്ഷപ്പെടാന്‍ മടിക്കുന്നുണ്ടെന്നും ലാര്‍കെ വ്യക്തമാക്കി.
Post Your Comments