ദുബായ്: ലോകത്ത് വിനോദസഞ്ചാരികള്‍ ഏറ്റവും അധികം പണം വിനയോഗിച്ചത് ദുബായിലാണ്. ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാസ്റ്റര്‍ കാര്‍ഡ് ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ദുബായിയുടെ നേട്ടം കരസ്ഥമാക്കിയ വിവരം വെളിപ്പെടുത്തിയത്. ദുബായില്‍ വിനോദസഞ്ചാരികള്‍ ചെലവഴിച്ചത് 28.5 ബില്യണ്‍ യുഎസ് ഡോളറാണ്. ഈ വര്‍ഷത്തില്‍ പത്ത് ശതമാനം വര്‍ധന ഈ ഇനത്തില്‍ ദുബായ്ക്കു ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ഷോപ്പിംഗിന് പേരുകേട്ട ന്യൂയോര്‍ക്കിനയെും ലണ്ടനയെും ദുബായ് പിന്നിലാക്കി. ദുബായില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനും വിനോദസഞ്ചാരികള്‍ ഏറ്റവും അധികം പണം വിനയോഗിക്കുന്ന ചെലവഴിക്കുന്ന സ്ഥലമായി മാറിയത് പുതിയതായ മ്യൂസിയങ്ങളും ബുര്‍ജ് ഖലീഫയുള്‍പ്പെടെയുള്ള നിര്‍മിതികളുടെ പരിണത ഫലമായിട്ടാണ്.
ലോകത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചത് ബാങ്കോക്കാണ്. കഴിഞ്ഞ വര്‍ഷം 19.41 മില്യണ്‍ വിനോദസഞ്ചാരികളാണ് ബാങ്കോക്കിലെത്തിയത്.
Post Your Comments