ഇടുക്കി:ഇടുക്കിയിലെ ഒരു റിസോർട്ടിനുകൂടി പൂട്ടു വീണു. പള്ളിവാസൽ പൈപ്പ് ലൈനിനു സമീപമുള്ള പ്ലം ജൂഡി റിസോര്‍ട്ടാണ് ദേവികുളം തഹസീല്‍ദാര്‍ പി.കെ ഷാജിയുടെ നേതൃത്വത്തിൽ ഇന്നലെ പൂട്ടിയത്. പാറവീഴ്ചയെത്തുടര്ന്ന് കഴിഞ്ഞ മാസം റിസോർട്ട് പൂട്ടണമെന്ന് ഉടമയ്ക്കു ജില്ലാ കളക്ടർ നോട്ടീസ് നൽകിയിരുന്നു .തുടർന്ന് ഉടമ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചു എന്നാൽ കേസ് തളളി പോയതോടെ ഡിവിഷന് ബഞ്ചിലും റിസോര്ട്ടുടമയെത്തി. ഇന്നലെ കേസ് പരിഗണിച്ച കോടതി പത്താം തീയതിയിലേക്ക് കേസ് മാറ്റി.
തുടർന്ന് ഒരു മാസം മുമ്പ് ജല്ലാഭരണകൂടം ഇറക്കിയ ഉത്തരവ് ദേവികുളം തഹസീല്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം നടപ്പാക്കി. വൈകിട്ടോടെ റിസോര്‍ട്ടിലെ മുഴുവന്‍ താമസക്കാരെയും ഒഴിവാക്കി റിസോര്‍ട്ട് പൂട്ടി. കോടതി ഉത്തരവ് വന്നതിന് ശേഷമേ റിസോർട്ടിന്റെ പ്രവർത്തങ്ങൾക്ക് അനുമതി നൽകുകയുള്ളൂ.
Post Your Comments