അമേത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മോദിക്ക് പറ്റില്ലെങ്കില്‍ രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കാമെന്നു രാഹുല്‍ ഗാന്ധി. ഈ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ആറു മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നാണ് രാഹുല്‍ അവകാശപ്പെട്ടത്.
സ്വന്തം മണ്ഡലമായ അമേത്തിയിലായിരുന്നു രാഹുലിന്റെ പ്രസ്താവന. ഈ സന്ദര്‍ശനം നീട്ടിവയ്ക്കാന്‍ രാഹുലിനോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് വിവാദമായിരുന്നു. പ്രധാനമന്ത്രി മുമ്പ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഖ്യാതി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ വിമര്‍ശിച്ച വ്യക്തിയാണ് മോദി. ഇപ്പോള്‍ മോദി അതേ പദ്ധതിയെ പ്രശംസിക്കുകയാണ്. മോദി സര്‍ക്കാര്‍ ജനവികാരത്തെ മാനിക്കാതെയാണ് ഭരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments