Latest NewsNewsGulf

സാമൂഹിക മാധ്യമ ദുരുപയോഗം; റിയാദിൽ മ​ല​യാ​ളി​ ഒരു മാസമായി ജയിലിൽ

റിയാദ് : റിയാദിൽ മ​ല​യാ​ളി​ ഒരു മാസമായി ജയിലിൽ. സൗദിയിൽ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തതിന്റെ പേരിലാണ് മലയാളി ജയിലിലായത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ അറസ്റ്റിലായത്. ഒരു മാസമായി റിയാദ് ,മലസ് ജയിലിൽ കഴിയുന്നത്.

ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം സ്വന്തം ഫെയ്‌സ്ബുക്ക് ഐഡിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ്. താനിത് മനപ്പൂർവം ചെയ്തതല്ലെന്നാണ് ഇദ്ദേഹം പോലീസിൽ പറഞ്ഞിട്ടുള്ളത്. അതേസമയം ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ സ്വന്തം ഫെയ്‌സ്ബുക്കിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

കേസ് പൊതുജന പരാതി പ്രകാരമാണ് എടുത്തിരിക്കുന്നത്. വൈകാതെ കേസ് കോടതിയിൽ വിചാരണക്കെത്തുമെന്നും ഈ വിഷയത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ശിഫ പോലീസ് സ്‌റ്റേഷനിൽ നിന്ന് വിവരം ലഭിച്ചതായി റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യവിഭാഗം കൺവീനർ സിദ്ദീഖ് തുവ്വൂർ പറഞ്ഞു.

ഇദ്ദേഹത്തെ പോലീസ് പിന്തുടർന്നെത്തിയത് വീഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഫെയ്‌സ്ബുക്ക് ഐഡി, ഇന്റർനെറ്റ് കണക്ഷൻ, മൊബൈൽ ഫോൺ എന്നിവ വഴിയാണ്. പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ സ്‌പോൺസർക്ക് നിർദേശം ലഭിച്ചതിനെ തുടർന്ന് സ്‌പോൺസറോടൊപ്പമാണ് ഇദ്ദേഹം പോലീസ് സ്‌റ്റേഷനിലേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button