
ശ്രീനഗർ: രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു. ജമ്മുകാഷ്മീരിൽ അനന്ദ്നാഗ് ജില്ലയിലെ മട്ടാനിൽ തീവ്രവാദികളുടെ വെടിയേറ്റു പിഡിപി നേതാവായ മുൻ പഞ്ചായത്തംഗം ഗുലാം റസൂൽ ഗനിയാണ് (52) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ഗുലാം റസൂലിന്റെ കടയിലെത്തിയ തീവ്രവാദികൾ അദ്ദേഹത്തിനെ വെടിവെക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ തെക്കൻ കാഷ്മീരിൽ മൂന്ന് പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്
Post Your Comments