പാറ്റ്‌ന: വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നീ നവ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി ബീഹാര്‍ പൊലീസ്.
നവമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തയും, വര്‍ഗീയപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനുമാണ് ബീഹാര്‍ പൊലീസ് പദ്ധതി ഇടുന്നത്.
ഈ കാര്യത്തില്‍ വടക്കന്‍ ബീഹാറിലെ ദര്‍ബംഗാ ഭരണകൂടം അടുത്തിടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിനുകള്‍ക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
‘സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ സ്വാതന്ത്ര്യം വളരെ പ്രധാനമാണ്, എന്നാല്‍ അനവധി വ്യാജ വസ്തുതകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി കാണാം. അതിനാല്‍ തന്നെ ഫേസ്ബുക്ക്, ട്വിറ്റര്‍ , വാട്‌സ്ആപ്പ് എന്നിവയിലൂടെ ചില ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുണ്ടെന്നും ഇങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഗ്രൂപ്പ് അഡ്മിനുകള്‍ ഉത്തരവാദിത്തമുള്ളവരായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പുതിയ ഓര്‍ഡര്‍ അനുസരിച്ച് ഗ്രുപ്പുകളില്‍ ഉള്ള അംഗംങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഗ്രൂപ്പ് അഡ്മിനായിരിക്കും. തെറ്റിദ്ധരിപ്പിക്കുന്ന വിവരം പ്രചരിപ്പിക്കുകയോ പോസ്റ്റുചെയ്യുകയോ ചെയ്താല്‍ അത് പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയും നടപടി സ്വീകരിക്കുകയും വേണം.
എന്നാല്‍ ഇതിന് തയ്യാറായില്ലെങ്കില്‍ ‘ജാതിയോ വര്‍ഗീയതയോ വ്രണപ്പെടുത്തുന്ന സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുന്നത് കുറ്റമാണ്.’ എന്ന അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.
Post Your Comments