KeralaLatest NewsNews

ചാലക്കുടി കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് പിസി ജോര്‍ജ്

കൊച്ചി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. കൊലപാതകം ആലുവ റൂറല്‍ എസ്പി അടക്കമുള്ളവര്‍ അറിഞ്ഞു നടത്തിയതാണ്. അതിനാൽ സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ തയ്യാറാവണം. പ്രത്യേക അന്വേഷണ സംഘത്തെ വെച്ച്‌ അഡ്വ ഉദയഭാനു വാദിച്ച കേസുകളെല്ലാം അന്വേഷിക്കണമെന്നും കേരളത്തില്‍ ഇത്തരം കേസുകളിലെ കൊള്ളസംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഉദയഭാനുവാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.

തവളപ്പാറയിലെ എസ്ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ രാജീവിനെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത് സെപ്തംബര്‍ 29 നാണ്. പ്രതികള്‍ രാജീവിനെ ഇവിടേക്ക് തട്ടിക്കൊണ്ടുവന്ന ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിലേക്ക് വസ്തു ഇടപാടുകളിലെ തര്‍ക്കമാണ് നയിച്ചതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. വസ്തു ഇടപാടുകള്‍ സംബന്ധിച്ച ചില രേഖകളില്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെയാണ് രാജീവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

തുടക്കം മുതല്‍ തന്നെ കേസില്‍ അഭിഭാഷകന്റെ പങ്കിനെ കുറിച്ച്‌ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. രാജിവ് നേരത്തെ ഉദയഭാനു തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കാട്ടി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ രാജീവിന് ലോക്കല്‍ പൊലീസിന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ അഭിഭാഷകന്‍ സിപി ഉദയഭാനു രാജീവ് വധക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന താന്‍ കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button