കോട്ടയം: ഹാദിയ വിഷയത്തില്‍ വൈക്കം ഡിവൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി മടക്കി. ഹാദിയ വീട്ടു തടങ്കലിലാണെന്ന പരാതിയിൽ കോട്ടയം എസ പി യോട് വനിതാ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സംഭവം അന്വേഷിച്ച് വിശദ റിപ്പോര്‍ട്ട് നല്കാന് ജില്ലാ പൊലീസ് മേധാവി വൈക്കം ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച ഡിവൈ.എസ്.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോർട്ട് അപൂർണ്ണമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇത് മടക്കിയയച്ചത്.കൂടാതെ സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെടുകയും ചെയ്തു. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമീഷന് നിര്‍ദേശിച്ചിരുന്നതെന്നും ഇപ്പോള്‍ പത്തുദിവസമെ ആയിട്ടുള്ളൂവെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് വ്യക്തമാക്കി.
അടുത്തദിവസം പുതിയ റിപ്പോര്‍ട്ട് വിശദാംശങ്ങളോടെ കമീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞുയൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന് അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
Post Your Comments