Latest NewsIndiaNews

ഗുര്‍മീതിന്റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ കോടതിയില്‍

ചണ്ഡീഗഡ്: ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്റെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരകളായവര്‍ കോടതിയെ സമീപിച്ചു. ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ ഹരിയാന – പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചത്.

അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മീതിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഈ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി വന്ന് ഒരുമാസത്തോളം കഴിഞ്ഞാണ് സ്ത്രീകള്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

അതേസമയം , പഞ്ചകുള സിബിഐ പ്രത്യേക കോടതി വിധിയെ ചേദ്യം ചെയ്ത് ഗുര്‍മീതും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button