മുംബൈ: ബിസിസിഐക്കെതിരേ വിമർശനവുമായി സുനിൽ ഗവാസ്കർ. ഇന്ത്യൻ താരം അജിൻക്യ രഹാനെയെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ നിന്നും ഒഴിവാക്കിയെ നടപടിയെ വിമർശിച്ചാണ് ഗവാസ്കർ രംഗത്തു വന്നത്. ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് രഹാനെ കാഴ്ച്ചവച്ചത്. താരം തുടർച്ചായി നാല് അർധസെഞ്ചുറികൾ നേടിയിരുന്നു. ഇത്തരം സ്ഥിരതയുള്ള പ്രകടനം നടത്തുന്ന താരത്തെ ഒഴിവാക്കുന്നത് ഏതു നിബന്ധനയുടെ അടിസ്ഥാനത്തിലാണെന്നു ഗവാസ്കർ ആരാഞ്ഞു.
മികച്ച താരമാണ് കെ.എൽ.രാഹുൽ. പക്ഷേ രാഹുലിനു ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കാനുള്ള അവസരം കിട്ടിയില്ല. ആ സാഹചര്യത്തിലും രാഹുലിനെ ടീമിൽ ഉൾപ്പെടുത്തി. എന്നിട്ടും തുടർച്ചയായി നാല് ഏകദിന അർധസെഞ്ചുറികൾ സ്വന്തമാക്കിയായ രഹാനെ പുറത്താക്കിയത് എന്തു കൊണ്ടാണെന്നും ഗവാസ്കർ ചോദിച്ചു. മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടും ടീമിൽ സ്ഥിരമായി ഇടംപിടിക്കാൻ സാധിക്കാത്ത താരമാണ് അജിൻക്യ രഹാനെ.
Post Your Comments