കൊച്ചി: പട്ടിക ജാതിക്കാരനായ യദുകൃഷ്ണ ഇനി ശ്രീകോവിലിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ഏതെങ്കിലും ക്ഷേത്രത്തില്‍ ആവും യദു കൃഷ്ണയ്ക്ക് നിയമനം.യദുകൃഷ്ണ യെ ശാന്തിക്കാരനായി ദേവസ്വം ബോര്‍ഡ് നിയമിക്കുന്നത് ആദ്യത്തെ പട്ടിക ജാതിക്കാരന് എന്ന ചരിത്രം കുറിച്ചുകൊണ്ട് കൂടിയാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ശാന്തി റാങ്ക് ലിസ്റ്റില്‍ നാലാം റാങ്കുകാരനാണ് പുലയ സമുദായാംഗമായ യദുകൃഷ്ണ.
ബ്രാഹ്മണ്യം കര്മ്മസിദ്ധമാണെന്ന തത്വത്തിന് അടിവരയിടുന്നു യദുവിന്റെ നിയമനം. 967 പേര് എഴുതിയ പരീക്ഷയില്‍ അന്തിമ ലിസ്റ്റില്‍ വന്ന 441 പേരില്‍ 62 പേരെയാണ് നിയമനത്തിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇവരില്‍ യദു ഉള്‍പ്പടെ അഞ്ച് പട്ടികജാതിക്കാരും 30 പിന്നോക്കക്കാരുമുണ്ട്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡാണ് നിയമന നടപടികള്‍ നടത്തിയത്. സംസ്കൃത സാഹിത്യത്തില്‍ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു.
ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ശാന്തിക്കാരന്റെ സഹായിയായിരിക്കെയാണ് പറവൂരിലെ അനിരുദ്ധന് തന്ത്രി കാണുന്നത്. തുടര്‍ന്ന് 12 ആം വയസ്സ് മുതല്‍ ഗുരുകുല സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഗുരുദേവ വൈദിക വിദ്യാപീഠത്തില്‍ നിന്ന് താന്ത്രിക വിദ്യ കരസ്ഥമാക്കുകയായിരുന്നു.
Post Your Comments