Latest NewsKeralaNews

പിഎസ്‌സി പരീക്ഷാ സമ്പ്രദായം പരിഷ്ക്കരിക്കുന്നു

പിഎസ്‌സി പരീക്ഷാ സമ്പ്രദായം പരിഷ്ക്കരിക്കുന്നു. ചോദ്യബാങ്ക് ഏർപ്പെടുത്തിയും പ്രധാന തസ്തികകളിൽ രണ്ടു പരീക്ഷകൾ നടത്തിയുമാണ് പരിഷ്ക്കരിക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം വന്നിരിക്കുന്നത് സെപ്റ്റംബര്‍ 18ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ്. പ്രധാന തസ്തികകൾക്ക് ഇതനുസരിച്ച് രണ്ടു ഘട്ട പരീക്ഷകൾ നടത്തും. രണ്ടാം ഘട്ട പരീക്ഷ പ്രാഥമിക പരീക്ഷയിൽ നിശ്ചിത മാർക്ക് വാങ്ങി വിജയിക്കുന്നവർക്കാണ് നടത്തുക. റാങ്ക് ലിസ്റ്റ് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രസിദ്ധീകരിക്കുന്നത്. ഏതൊക്കെ തസ്തികകളിൽ എന്നു മുതൽ പരിഷ്ക്കാരം നടപ്പാക്കണമെന്നത് പിന്നീട് തീരുമാനിക്കും.

മാത്രമല്ല ലക്ഷക്കണക്കിന് ചോദ്യങ്ങൾ ഉൾപ്പെടുത്തി വിപുലമായ ചോദ്യബാങ്ക് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചോദ്യബാങ്കിൽ ഉൾപ്പെടുത്തുന്ന ചോദ്യങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അപ്രകാരം ചെയ്യേണ്ടതില്ല എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മോഡൽ ചോദ്യങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും. കാലാനുസൃതമായി ചോദ്യബാങ്ക് അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.

രണ്ടു പരീക്ഷ ഏതൊക്കെ തസ്തികകൾക്ക് നടത്തണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെങ്കിലും കൂടുതൽ അപേക്ഷകരുള്ള തസ്തികകളിലെല്ലാം രണ്ടു ഘട്ട പരീക്ഷ നടത്താനാണ് കമ്മിഷൻ ആലോചിക്കുന്നത്. അങ്ങനെ വരുമ്പോൾ എൽഡിസി, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സർവകലാശാല അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെല്ലാം രണ്ടു പരീക്ഷ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button