ലഖ്നൗ: നടന് പ്രകാശ് രാജിനെതിരെ കേസ് എടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച സംഭവത്തിലാണ് താരത്തിനു എതിരെ കേസ് എടുത്തത്. ഒരു അഭിഭാഷകനാണ് പ്രകാശ് രാജിനു എതിരെ കേസ് നല്‍കിയത്. ലഖ്നൗ കോടതിയിലാണ് അഭിഭാഷകന് പരാതി നല്‍കിയത്. ഈ മാസം ഏഴിന് കോടതി കേസില്‍ വാദം കേള്‍ക്കും.
മോദിയും യോഗിയും മികച്ച അഭിനേതാക്കളാണ്. ഇവരുടെ നാട്യം കാണുമ്പോള്‍ തനിക്ക് ലഭിച്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇവര്‍ക്ക് നല്കാന് തോന്നുന്നതായി താരം പറഞ്ഞിരുന്നു. ബംഗളൂരുവില്‍ ഡി.വൈ.എഫ്.ഐ കര്‍ണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന വേളയിലാണ് താരം ഈ പരമാര്‍ശം നടത്തിയത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ മോദി പിന്തുടരുന്നുണ്ട്. ഈ നിലപാട് വ്യക്തമാക്കുന്ന അനേകം അക്കൗണ്ടുകളെയാണ് മോദി പിന്തുടരുന്നത് എന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെയാണ് താരം പരിഹസിച്ചത്.
Post Your Comments