
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12 വയസുകാരനെ ഒരൂ കൂട്ടം ആളുകള്‍ മര്‍ദിച്ചു. സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനൊപ്പം ഗണേഷ് നഗറിലേക്കു പോകുകയായിരുന്ന കുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സ്വവര്‍ഗാനുരാഗിയെന്നു വിളിച്ചത്.
ഇത് തര്‍ക്കത്തിലേക്ക് വഴിമാറി. എന്നാല്‍ സ്ഥലവാസികള്‍ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ചു. ബൈക്കിലെത്തിയവര്‍ പിരിഞ്ഞുപോയി. എന്നാല്‍ കുട്ടിയുടെ പിതാവിന്റെ കടയിലേക്ക് അവര്‍ കൂടുതല്‍ ആളുകളുമായെത്തി കുട്ടിയെയും പിതാവിനെയും കടയിലുണ്ടായിരുന്ന ബന്ധുവിനെയും മര്‍ദിക്കുകയായിരുന്നു. കല്ലുകളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കേസ് റജിസ്റ്റര്‍ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ ഒളിവിലാണ്
Post Your Comments