Latest NewsIndiaFootballNewsSports

ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി

മുംബൈ: ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി. അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്കാണ് കോലി ആശംസയേകിയത്. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അമേരിക്കക്കെതിരെ ഒക്ടോബര്‍ ആറിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.

കോലിയുടെ ആശംസ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്. ‘ നമ്മുടെ കുട്ടികളും ഒക്ടോബര്‍ ആറിന് തുടങ്ങുന്ന അണ്ടര്‍-17 ലോകകപ്പില്‍ മത്സരിക്കുന്നുണ്ട്. അവരുടെ ആദ്യ മത്സരം യു.എസ്.എയ്ക്കെതിരെയാണ്. ഇന്ത്യ എല്ലാ മത്സരങ്ങളിലും വിജയിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. പോയി കപ്പടിച്ച്‌ വരൂ…ഇന്ത്യയുടെ അഭിമാനമാകൂ..’ എന്നാണ് കോലി വീഡിയോയില്‍ പറയുന്നത്.

ഇന്ത്യ, യു.എസ്.എ, കൊളംബിയ, ഘാന ടീമുകള്‍ അടങ്ങിയ എ ഗ്രൂപ്പിലാണ്. ഒക്ടോബര്‍ ഒമ്പതിന് കൊളംബിയക്കെതിരെയാണ് അടുത്ത മത്സരം. ഒക്ടോബര്‍ 12ന് ഘാനയാണ് ഇന്ത്യയുടെ എതിരാളികള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button