ലക്‌നൗ: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് താജ്മഹല്‍. എന്നാല്‍ താജ്മഹലിനെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല. യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ബ്രോഷറില്‍ താജ്മഹലിനെ അവഗണിച്ചത് വിവാദമാകുന്നു.
ഖൊരഖ്പൂരിലെ യോഗി ആദിത്യനാഥ് പുരോഹിതനായ ക്ഷേത്രത്തിന്റെ പേരുള്‍പ്പെടെ ബ്രോഷറിലുണ്ട്. താജ്മഹലിന്റെ പേര് മനപ്പൂര്‍വ്വം അവഗണിച്ചതാണെന്നാണ് ആരോപണം. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നില്ല എന്ന യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ നേരത്തെ വിവാദമായിരുന്നു.
ഇക്കാരണത്താലാണ് സഞ്ചാരികളായ് എത്തുന്ന വിദേശീയര്‍ക്ക് സര്‍ക്കാര്‍ പ്രതിനിധികള്‍ താജ്മഹലിന്റെ ചിത്രങ്ങള്‍ക്ക് പകരം ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പതിപ്പുകള്‍ നല്‍കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Post Your Comments