ബംഗളൂരു: ഓടിക്കൊണ്ടിരുന്ന ട്രെയിനിനുമുന്നില്‍ നിന്നും സെല്‍ഫി എടുത്ത മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ബിദാദി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. അമിതവേഗതയിലായിരുന്ന ട്രെയിനിന്റെ വളരെ അടുത്ത് നിന്നാണ് വിദ്യാര്‍ത്ഥികള്‍ സെല്‍ഫിക്കായി ശ്രമിച്ചത്.
മോട്ടോര്‍ ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ ട്രാക്കിലെത്തി ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. ബിദാദി പോലീസും ആര്‍ ടി ഒ ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മരിച്ച വിദ്യാര്‍ത്ഥികളുടെ കൂടുതല്‍ വിവരങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഇടിയുടെ ആഘാതത്തില്‍ മൂവരുടെയും ശരീരങ്ങള്‍ ചിന്നിച്ചിതറിപ്പോയി. ചൊവ്വാഴ്ച രാവിലെ 9.30 നും 10മണിക്കും ഇടയില്‍ വണ്ടര്‍ ല അമ്യൂസ് മെന്റ് പാര്‍ക്കിനടുത്താണ് അപകടം നടന്നത്. മൂവരുടേയും പേരുവിവരങ്ങള്‍ അറിവായിട്ടില്ലെങ്കിലും ബംഗളൂരുവിലെ പ്രശസ്ത കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Post Your Comments