അനധികൃത സ്വത്തുസമ്പാദനക്കേസില്‍പ്പെട്ട് തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലക്ക് പരോളില്ല. പരോള്‍ നല്‍കാന്‍ സാധിക്കില്ലെന്നു കര്‍ണടാക ജയില്‍ വകുപ്പ് അറിയിച്ചു. രോഗിയായ ഭര്‍ത്താവ് എം.നടരാജനെ സന്ദര്‍ശിക്കാന്‍ വേണ്ടി 15 ദിവസത്തെ പരോള്‍ നല്‍കണമെന്നായിരുന്നു ശശികലയുടെ ആവശ്യം.
ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല നിലവില്‍ തടവില്‍ കഴിയുന്നത്. നാലു വര്‍ഷത്തെ തടവാണ് അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശശികലക്ക് കോടതി വിധിച്ചത്. 66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദന കേസിലാണ് ശശികല ശിക്ഷക്കപ്പെട്ടത്.
ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കരള്‍ രോഗബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തിനു രോഗം ഗുരുതരമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. താമസിക്കാതെ നടരാജനു കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ഈ സാഹചര്യത്തിലായിരുന്നു ശശികല പരോളിനു ശ്രമിച്ചത്.
Post Your Comments