Uncategorized

ഇന്ത്യൻ രുചികളെ പ്രകീർത്തിച്ച് സെയ്ഫ് അലി ഖാൻ

ഇന്ത്യയിലെ ഓരോ ദേശത്തേയും രുചി ഭേദങ്ങൾ ലോക പ്രശസ്തി നേടേണ്ടവയാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ .മലയാളിയായ രാജകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ‘ഷെഫ്’ എന്ന ചിത്രത്തിൽ റോഷൻ കർല എന്ന ഷെഫിന്‍റെ വേഷമിടുന്ന സെയ്ഫ് സംസാരിച്ചത് മുഴുവനും ​ ഭക്ഷണ കാര്യങ്ങളായിരുന്നു.ദുബായിൽ തന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടിക്കാലത്തു ലഭിച്ചിരുന്ന ഫാസ്റ്റ് ഫുഡിനോട് വെറുപ്പായിരുന്നെന്നും  സിനിമയിൽ എത്തിയതിനു ശേഷം സെറ്റിൽ ജീവനക്കാരോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുമായിരുന്നെന്നും സെയിഫ് പറഞ്ഞു.

മാതാവ്​ ശർമിള ടാഗോർ പാചകം ചെയ്യുന്നത്​ കണ്ടിരിക്കാനും രസകരമായിരുന്നെന്നും. പാചകത്തിന് നിർദേശങ്ങൾ നൽകി കൂട്ടുനിൽക്കുക മാത്രമായിരുന്നു പിതാവ് ക്യാപ്റ്റൻ മൻസൂർ അലിഖാൻ പട്ടൗഡിയുടെ പ്രധാന ജോലിയൊന്നും താരം പറഞ്ഞു.ഷെഫ് എന്ന ചിത്രത്തിന്‍റെ ഭാഗമായി കേരളത്തിലെ രുചികൾ ആസ്വദിക്കാൻ അവസരം ലഭിച്ചെന്നും അതിൽ സന്തോഷമുണ്ടെന്നും സെയ്ഫ് തുറന്നു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button