കൊച്ചി: വാക്സിനേഷനെതിരെ പ്രവർത്തിക്കുന്നവർ സാമൂഹികദ്രോഹമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി. മീസില്‍സ്, റുബെല്ല പ്രതിരോധദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും ശാസ്ത്രീയ തെളിവില്ലാത്ത, ധാരണകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തും ലോകത്തും നിരവധി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ അനുദിനം നടക്കുന്നതോടൊപ്പം മാറിച്ചിന്തിക്കാനും നമുക്ക് കഴിയണം. അറിവുകള്‍ നേടുന്നതിനു മുമ്പുള്ള കാലത്തു നിലനിന്നിരുന്ന ധാരണകള്‍ ശരിയാണെന്നു ചിന്തിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല. നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments