![](/wp-content/uploads/2017/10/03-1507013420-07-1504762907-10-1499677511-02-pranav-mohanlal-12.jpg)
മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് ‘ആദി ‘ അതിന് കാരണം മറ്റൊന്നുമല്ല. സൂപ്പർ സ്റ്റാർ മോഹൻലാലിന്‍റെ മകൻ പ്രണവാണ് ചിത്രത്തിലെ നായകന്‍ എന്നതുതന്നെയാണ്.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ചിത്രത്തിലെ സംഗീതഞ്ജനായ ആദി ഒരു പാര്‍ക്കര്‍ അഭ്യാസി കൂടിയാണ്. ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് പ്രണവിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കുന്നത്. സംഗീതഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. നൃത്തത്തിലും സംഗീതത്തിലും അതീവ തല്‍പ്പരനാണ് ആദി. ആദിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത്. പ്രണവിന്‍റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലെ മര്‍മ്മ പ്രധാനമായ ഭാഗമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആദിയെ അങ്ങേയറ്റം മനോഹരമാക്കിയാണ് പ്രണവ് അവതരിപ്പിച്ചതെന്ന് പ്രേക്ഷകർക്ക് ഇനി ഉറപ്പിക്കാം.
Post Your Comments