കൊച്ചി: ഏറെ കാത്തിരിപ്പിനൊടുവില്‍ സുപ്രധാനമായ വിധി വന്നിരിക്കുകയാണ്. ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയതില്‍ ആശ്വാസമാണ് ദിലീപിന്റെ കുടുംബത്തിന്. തടവിലായി 85 ദിവസമായതു കൊണ്ട് തന്നെ ദിലീപ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ജാമ്യത്തിലെ വിധി അറിഞ്ഞ ഉടന്‍ ജയില്‍ സൂപ്രണ്ട് സെല്ലിലെത്തി ദിലീപിനോട് സന്തോഷ വാര്‍ത്ത പങ്കുവച്ചു.
ഇപ്പോഴെങ്കില്‍ ജാമ്യം കിട്ടിയല്ലോ ആശ്വാസം എന്നായിരുന്നു നടന്റെ ആദ്യ പ്രതികരണം. രാമലീലയുടെ വിജയത്തോടെ തന്നെ ജയിലില്‍ ദിലീപ് ആഹ്ലാദത്തിലായിരുന്നു. ഇതിന് പുതിയ തലം കിട്ടുകയാണ് ജാമ്യ ഹര്‍ജിയിലെ വിധിയും. ഇനി രാമലീലയുടെ ദിലീപിന്റെ വിജയാഘോഷം ജയിലിന് പുറത്തേക്കും.
ആലുവയിലെ ദിലീപിന്റെ വീടും ആഹ്ലാദത്തിലാണ്. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പുഞ്ചിരിച്ചത് ഇന്നാണെന്നാണ് കുടുംബാംഗം ഒരു മാധ്യമത്തോട് പറഞ്ഞു. ദിലീപിന്റെ ദോഷകാലം തീര്‍ന്നുവെന്ന വിലയിരുത്തലാണ് കുടുംബത്തിനുള്ളത്. കാവ്യയും മകള്‍ മീനാക്ഷിയും ദിലീപിന്റെ അമ്മയും ദിലീപ് എത്തുന്നതും കാത്തിരിപ്പാണ്.
ജയിലില്‍ നിന്ന് ദിലീപ് നേരെ വീട്ടലേക്ക് പോകുമെന്നാണ് സൂചന. ജയിലില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് ദിലീപിന്റെ വീടുള്ളത്. രാമലീലയുടെ പ്രദര്‍ശനം ദിലീപ് കുടുംബത്തോടെ കാണാനെത്തുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
Post Your Comments