കമ്പാല: ഉഗാണ്ടയിലെ പാര്‍ലമെന്റില്‍ ഒരാഴ്ച മുന്‍പ് നടന്ന ഒരു കൂട്ടയടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദൃശ്യങ്ങളിൽ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ സ്ഥാനമാനങ്ങള്‍ മറന്ന് യാതൊരു വിവേകവും കാണിക്കാതെ തമ്മില്‍ത്തല്ലുന്നതും ആക്രോശിക്കുന്നതുമാണ് വ്യക്തമാകുന്നത്.
പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് ഉഗാണ്ടയുടെ നിലവിലെ പ്രസിഡണ്ട് യൊവേരി മുസേവനി 2021 വരെയുള്ള കാലയളവില്‍ ഭരണം തുടരുന്നതിന് നിയമനിര്‍മ്മാണം നടത്താനുള്ള നീക്കങ്ങളാണ്.പ്രസിഡന്റായി 75 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ തുടരാന്‍ പാടില്ലെന്നാണ് ഉഗാണ്ടയുടെ ഭരണ ഘടനയില്‍ പറയുന്നത്. മുസേവനിക്ക് ഇപ്പോള്‍ 73 വയസ്സാണ് പ്രായം. ഇനിയും ഭരണ കാലാവധി നീട്ടി നല്കണമെന്നുള്ള ചര്‍ച്ചയെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു.
പാര്‍ലമെന്റ് അംഗങ്ങള്‍ തമ്മില്‍ത്തല്ലാനും ചീത്തവിളിക്കാനും സ്ത്രീപുരുഷ ഭേദമില്ലാതെയാണ് മുന്നില്‍ നിന്നത്. ഇതോടെ രംഗം നിയന്ത്രിക്കാന്‍ കഴിയാതെ സ്പീക്കര്‍ റെബേക്ക കഡാഗ നിസ്സഹായയാകുന്നതും ദൃശ്യങ്ങലില്‍ കാണാം. ഇരുപക്ഷത്തെയും സമാധാനിപ്പിക്കാന്‍ നടത്തിയ ശ്രമമെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. ഇടയ്ക്ക് രംഗം അല്പമൊന്നു ശാന്തമായപ്പോള്‍ ചര്‍ച്ച തുടരാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ദേശീയഗാനം ഉച്ചത്തില്‍ ആലപിച്ച് സഭാനടപടികള്‍ തടസ്സപ്പെടുത്തുകയായിരുന്നു.
Post Your Comments