തിരുവനന്തപുരം: റോഡിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘം വിദേശത്തേക്ക്. കേരളത്തിലെ റോഡുകൾ മഴയിൽ തകരാത്ത രീതിയിൽ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ പഠിക്കാനാണ് വിദഗ്ധ സംഘം വിദേശത്തേക്ക് പോകുന്നത്. മലേഷ്യയിലേക്കാണ് വിദഗ്ധ സംഘം പോകുന്നത്. പൊതുമരാമത്തു പ്രിൻസിപ്പൽ സെക്രട്ടറി കമല വർധന റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പഠനം നടത്തുക. അഞ്ചു പേരാണ് സംഘത്തിലുള്ളത്.
മലേഷ്യയിലെ റോഡ് നിർമാണത്തെ കുറിച്ച് വിദഗ്ധ സംഘം ചർച്ച നടത്തും. ഉന്നത സർക്കാർ പ്രതിനിധിളോടാണ് സംഘം ചർച്ച നടത്തുക.
Post Your Comments