KeralaLatest NewsNews

ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിനും ലഭിച്ചത് : സെബാസ്‌റ്റ്യൻ പോൾ

കൊച്ചി: നടൻ ദിലീപിന് ജാമ്യം ലഭിച്ചതിൽ വലിയ ആഹ്ളാദമില്ലെന്ന് അഭിഭാഷകനും ഇടത് സഹയാത്രികനുമായ സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു. കേസിലെ പ്രധാന തെളിവായ മൊബൈൽഫോൺ കണ്ടെത്തണം. ആ വഴിക്ക് അന്വേഷണം നടക്കട്ടെയെന്നും സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു. ഇനി ദിലീപ് പുറത്ത് നിന്ന് വിചാരണയെ നേരിടട്ടെയെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിനും ലഭിച്ചത്. ഇതിലൂടെ ജാമ്യത്തിന് അർഹത ദിലീപിന് ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ആ വാദം കോടതിയും ഇപ്പോൾ അംഗീകരിച്ചിരിക്കുകയാണ്. അതേസമയം,​ ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ തിരിച്ചടിയായും കാണേണ്ടതില്ല. കേസിലുൾപ്പെട്ട വ്യക്തിക്ക് നിയമം നൽകുന്ന എല്ലാ പരിഗണനയും പരിരക്ഷയും ദിലീപിനും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button