‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഇത് ജിയോക്ക് കനത്ത വെല്ലുവിളി ആകുമെന്ന് കാര്യത്തിൽ സംശയമില്ല.
‘ഭാരത്1’ പദ്ധതി മൈക്രോമാക്സുമായി ചേര്‍ന്നാവും അവതരിപ്പിക്കുക. 2,200 രൂപക്ക് ഹാന്‍സെറ്റ് നല്‍കാനാണ് ബിഎസ്എന്‍എല്ലിന്റെ തീരുമാനം. പ്രതിമാസം 97 രൂപക്ക് സമയ പരിധിധിയില്ലാതെ കോളും ഡാറ്റയും ഇതോടൊപ്പം നല്കുന്നു.
ബി.എസ്.എന്‍.എല്‍ ഫോര്‍ജി കേരളത്തിലും ഒഡിഷയിലുമാണ് ആദ്യമായി അവതരിപ്പിക്കുക. ഭാരത്1 ഫോര്‍ജിക്കുവേണ്ടി 2100 മെഗാ ഹെര്‍ട്സിെന്റ പുതിയ സ്പെക്ട്രം ഒരുക്കികൊണ്ടാണ് എത്തുന്നത്. 8.6 ശതമാനം ആയിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ബിഎസ്.എന്‍.എല്ലിന്റെ പങ്കാളിത്തം. ജൂലൈയില്‍ 8.84 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ലളിതമായ വ്യവസ്ഥയില്‍ വായ്പ അനുവദിക്കണമെന്നും സൗജന്യമായി ഫോര്‍ജി സ്പെക്ട്രം അനുവദിക്കണമെന്നുള്ള ബിഎസ്.എന്‍.എല്ലിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു.
Post Your Comments