Latest NewsKeralaNews

ദുരൂഹ സാഹചര്യത്തിൽ 12 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കായംകുളം/ മുതുകുളം: പന്ത്രണ്ടുകാരിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മുതുകുളം കുമാരനാശാന്‍ സ്മാരക യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആര്‍ഷയെ ആണ് മരിച്ച നിലയില്‍ കണ്ടത്. ആർഷ താമസിച്ചിരുന്നത് മുത്തച്ഛനോടും മുത്തശ്ശിയോടും ഒപ്പമാണ്. മാതാപിതാക്കൾ മൂത്ത മകൾ ആദിത്യയുമൊത്ത് രാമപുരത്ത് വാടകവീട്ടിലാണ് താമസം. മുതുകുളം തെക്ക് കാപ്പില്‍ച്ചിറയില്‍ ഷാജ്കുമാറിന്റെയും ദീപ്തിയുടെയും മകള്‍ ആണ് ആർഷ.

കുട്ടിയെ തിങ്കളാഴ്ച രാവിലെ പത്തരക്ക് വീട്ടിലെ മുറിക്കുള്ളിലാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. മുത്തശ്ശി ജഗദമ്മ കട നടത്തുന്നുണ്ട്. പുലർച്ചെ മുത്തച്ഛൻ വിജയൻ കട തുറക്കാനായി പോകും. പിന്നീട് കുട്ടിക്കുള്ള ആഹാരം തയ്യാറാക്കിവെച്ച ശേഷം ജഗദമ്മയും കടയിലേക്ക് പോകാറുണ്ട്. പതിവുപോലെ ഇന്നലെയും അവർ കടയിലേക്ക് പോയി. സ്‌കൂൾ അവധിയായതിനാൽ കുട്ടി തനിച്ചായിരുന്നു വീട്ടിൽ. പത്തരയോടെ മുത്തച്ഛൻ വീട്ടിലെത്തിയപ്പോൾ വാതിലുകൾ അടഞ്ഞു കിടക്കുന്നതു കാണുകയും തുറക്കാതിരുന്നപ്പോൾ ജനൽ വഴി മൃതദേഹം കാണുകയുമായിരുന്നു. തുടര്‍ന്ന് വിജയന്‍ ഭാര്യയെ വിവരം അറിയിച്ചു.

നാട്ടുകാരെത്തിയാണ് കതക് ചവിട്ടി തുറന്നത്. ജനാലയ്ക്ക് അഭിമുഖമായി ഷാളിലാണ് തൂങ്ങി നിന്നിരുന്നത്. മുറിയിലുണ്ടായിരുന്ന തടികട്ടിലില്‍ മുട്ടുകുത്തിയ നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കായംകുളം പോലീസ് എത്തി മുറിയും പരിസരവും വിശദമായി പരിശോധിച്ചു. സയന്റിഫിക്ക് അസിസ്റ്റന്റ് ശീതള്‍, വിരലടയാള വിദഗ്ധന്‍ അജിത്ത് എന്നിവരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പരിശോധനക്കായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button