ഹൃദയാഘാതം മൂലം അകാലമരണം സംഭവിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ചെറുപ്പക്കാര്‍ പോലും ഇന്ന് ഹൃദയാഘാതത്തിന് ഇരയാകുന്നവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവരില്‍ മിക്കവരും സ്ഥായിയായ ഹൃദ്രോഗങ്ങള്‍ ഉള്ളവരാകണമെന്നില്ല. ചിലര്‍ക്ക് ‘അറ്റാക്ക്’ വരുന്നത് ഒരു പ്രത്യേക സന്ദര്‍ഭത്തിലെ കടുത്ത മാനസിക സമ്മര്‍ദം കൊണ്ടാണ്. ആ സമയത്ത് ഇവരുടെ ഹൃദയമിടിപ്പ് വര്‍ധിക്കുന്നു. രക്തചംക്രമണം അനിയന്ത്രിതമാകുന്നു. രക്തസമ്മര്‍ദം വര്‍ധിക്കുന്നു. തുടര്‍ന്ന് ഹൃദയസ്തംഭനം സംഭവിക്കുന്നു.
പെട്ടെന്നുള്ള മാനസിക സമ്മര്‍ദം മൂലമുള്ള ഹൃദയസ്തംഭനം ഒഴിവാക്കാന്‍ ഇതാ ചില പ്രായോഗിക നിര്‍ദേശങ്ങള്‍
കടുത്ത മാനസിക സമ്മര്‍ദം ഹൃദയസ്തംഭനത്തിനു കാരണമായേക്കും എന്ന പ്രാഥമിക ബോധ്യം നിങ്ങള്‍ക്കുണ്ടാകണം. ഈ ബോധ്യം ടെന്‍ഷന്‍ ലഘൂകരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും.
ഒറ്റ നിമിഷം കൊണ്ടല്ല മാനസിക സമ്മര്‍ദം ഉണ്ടാകുന്നത്. സംസാരത്തിന്റെ ടോണ്‍ മാറിത്തുടങ്ങുമ്പോള്‍, പ്രശ്‌നം നിങ്ങളെ വലിയ തോതില്‍ ബാധിച്ചുതുടങ്ങും മുന്‍പേ അതില്‍നിന്ന് ശ്രദ്ധ തിരിക്കുക.
കടുത്ത വഴക്കിലേക്കും നിരാശയിലേക്കും കരച്ചിലിലേക്കും കൊണ്ടെത്തിക്കും എന്നു തോന്നുന്ന വിഷയങ്ങള്‍ തനിച്ചിരുന്ന് ആലോചിക്കാതിരിക്കുക
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും പരമാവധി വിശ്രമം നല്‍കുക. കഠിനമായ പ്രശ്‌നങ്ങള്‍ ആലോചിച്ചുകൊണ്ട് കിടക്കരുത്.
ശ്വാസഗതി നിയന്ത്രിക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കുന്നതിന് സഹായിക്കും. മാനസികമായി ഭാരം തോന്നുമ്പോള്‍ ബ്രീതിങ് വ്യായാമങ്ങള്‍ ചെയ്യുക. ദീര്‍ഘശ്വാസമെടുത്ത് മനസ്സിനെ ഏകാഗ്രതയിലേക്ക് കൊണ്ടുവരിക
മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിട്ടുപോകുന്ന സാഹചര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. ഇഷ്ടമുള്ള വിഷയങ്ങളിലേക്ക് ആലോചന തിരിക്കുക
മറ്റുള്ളവരോട് പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നത് പരിഹാരം കണ്ടെത്താന്‍ സഹായിക്കും. അതിനു കഴിയാത്ത സാഹചര്യത്തില്‍ സ്വയം സംസാരിച്ച് പ്രശ്‌നങ്ങള്‍ ലഘൂകരിക്കുക. അടുക്കും ചിട്ടയോടെയും എഴുതുന്നതും നല്ലതായിരിക്കും.
Post Your Comments