Latest NewsNewsGulf

ഇന്ത്യയ്ക്കിത് അഭിമാനനിമിഷം; രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ മുഖ്യാതിഥിയാകും

ഷാർജ: യുഎഇയിൽ നടക്കുന്ന രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ മുഖ്യാതിഥിയാകും. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങൾ, സംഘടനാ ഭാരവാഹികൾ, സ്വകാര്യ–പൊതുമേഖലാ സംരംഭങ്ങളുടെ പ്രതിനിധികൾ, ശാസ്‌ത്ര, സാങ്കേതിക, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്‌ധർ, പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞർ, വ്യവസായ സംരംഭകർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഫെബ്രുവരി 11 മുതൽ 13 വരെയാണ് ഉച്ചകോടി.

ശാസ്‌ത്ര–സാങ്കേതിക, സാമ്പത്തിക മേഖലകളിലടക്കമുള്ള വൻ മുന്നേറ്റവും വിവിധ മേഖലകളിലെ പരിജ്‌ഞാനവും കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് മുഖ്യാതിഥി സ്ഥാനം നൽകിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഇന്ത്യ ആർജിച്ച അറിവുകൾ, വികസിപ്പിച്ച സാങ്കേതിക വിദ്യകൾ തുടങ്ങിയവ ഉച്ചകോടിയിൽ പങ്കുവയ്‌ക്കും. ബഹിരാകാശരംഗത്തുള്ള ഇന്ത്യയുടെ അദ്‌ഭുതാവഹമായ നേട്ടങ്ങളാണ് ലോകരാജ്യങ്ങളെ ആകർഷിക്കുന്നത്. ഇന്ത്യൻ സാന്നിധ്യം ഉച്ചകോടിയുടെ പ്രാധാന്യവും പ്രസക്‌തിയും സാധ്യതകളും വർധിപ്പിക്കുന്നതായി യുഎഇ കാബിനറ്റ്‌കാര്യ മന്ത്രിയും ഉച്ചകോടിയുടെ ചെയർമാനുമായ മുഹമ്മദ് അബ്‌ദുല്ല അൽ ഗർഗാവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button