Latest NewsIndiaNews

പരോളിന് അപേക്ഷ നൽകി ശശികല

ചെന്നൈ: അണ്ണാഡിഎംകെ നേതാവ് വി.കെ.ശശികല പരോളിന് അപേക്ഷ നൽകി. അനധികൃത സ്വത്തുസമ്പാദനക്കേസിലാണ് ശശികല തടവിൽ കഴിയുന്നത്. 15 ദിവസത്തെ പരോൾ ചികിത്സയിൽ കഴിയുന്ന ഭർത്താവ് എം.നടരാജനെ കാണാനായി അനുവദിക്കണമെന്നാണ് അപേക്ഷ.

ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് 66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശശികല ഇപ്പോൾ. പരോളിന്റെ കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത് നിലവിൽ പാർട്ടിയിലെ വിമതപക്ഷത്തെ നയിക്കുന്ന ശശികലയുടെ ബന്ധു ടിടിവി ദിനകരനാണ്.

നടരാജൻ കരൾ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസം മുൻപ് രോഗം ഗുരുതരമാണെന്ന് റിപ്പോർ‌ട്ടുകളുണ്ടായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയ വൈകാതെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശശികല പരോളിന് അപേക്ഷ നൽകിയിരിക്കുന്നത്.
അപേക്ഷ അംഗീകരിക്കുമെന്ന കാര്യം ഉറപ്പാണെന്നും എന്നാൽ എത്ര ദിവസമായിരിക്കും പരോളെന്നതു സംബന്ധിച്ച് കർണാടക ജയിൽ വകുപ്പായിരിക്കും തീരുമാനമെടുക്കുകയെന്നും ദിനകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button