കൊല്ലം: പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചല്‍ ഏരൂരിലെ ഏഴുവയസുകാരിയുടെ കുടുംബത്തെ നാട്ടുകാര്‍ നാടുകത്തിയതായി ആരോപണം. ദുർനടപ്പുകാരെന്ന് ആരോപിച്ചാണ് ഇവരെ നാടുകടത്തിയത്. നാട്ടുകാർ വീട് ആക്രമിച്ചിട്ടും പോലീസ് നോക്കി നിൽക്കുകയാണുണ്ടായത്. മൃതദേഹം വീട്ടിലെത്തിച്ചശേഷം നാട്ടുകാര്‍ സംഘടിച്ചെത്തുകയും ഇവരെ ഓടിക്കുകയുമായിരുന്നു. മൃതദേഹം സംസ്കരിക്കാനും അനുവദിച്ചില്ല. മുൻപും നാട്ടുകാർ ആക്രമിച്ചതായി പെൺകുട്ടിയുടെ മുത്തച്ഛൻ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് ട്യൂഷന്‍ ക്ലാസില്‍ പോയ പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് കുളത്തൂപുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Post Your Comments