ചെങ്ങന്നൂർ : ആലാ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു കുടിക്കാൻ നൽകിയ സോഡയിൽ ചത്ത ചിലന്തിയെ കണ്ടത് വിവാദമാകുന്നു. കുട്ടികൾക്ക് കൊടുക്കാൻ അടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ സോഡയിലാണ് ചിലന്തി ചത്ത് കിടന്നത്.
ആദ്യം എത്തിച്ചവ തീർന്നതിനെ തുടർന്നു രണ്ടാമതു കൊണ്ടുവന്ന പെട്ടിയിലെ സോഡയിലാണു ചിലന്തിയെ കണ്ടതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.ഉടൻ തന്നെ സ്ഥാപന ഉടമയെ വിവരമറിയിച്ചെങ്കിലും അതേക്കുറിച്ച് അറിയില്ല എന്നായിരുന്നു മറുപടി. പഞ്ചായത്ത് അധികൃതർ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി.
Post Your Comments