കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രൂരമായ പീഡനം വെളിപ്പെടുന്ന പോലീസ് നേരത്തെ കണ്ടെത്തിയ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. കേസിൽ അറസ്റ്റിലായ ദിലീപിന് 90 ദിവസം കഴിയുമ്പോൾ സ്വാഭാവിക ജാമ്യം കിട്ടുമെന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനായി കുറ്റപത്രം വേഗം സമർപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.
എന്നാൽ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാനായില്ല എന്നതാണ് പോലീസിന്റെ പ്രധാന വെല്ലുവിളി. പ്രതിഭാഗം ആരോപിക്കുന്നതും മൊബൈൽ കണ്ടെത്താനായില്ല എന്നതാണ്. സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈലിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലവും പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ എത്തിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് സുനിയുടെമൊഴി. എന്നാൽ പ്രതീഷ് ചാക്കോയെ പോലീസ് രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും മൊബൈൽ ഫോണിനെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ല. കേസിലെ പ്രതി ഏറെ പ്രശസ്തിയുള്ള ഒരു സെലിബ്രിറ്റി ആയതിനാല്‍ പിഴവുകളും പഴുതുകളും ഒഴിവാക്കിയുള്ള കുറ്റപത്രമാണ് പോലീസ് നല്കാനുദ്ദേശിക്കുന്നത്.
Post Your Comments