Latest NewsNewsGulf

ഡ്രൈവിംഗ് പഠിപ്പിക്കാനായി സർവകലാശാല രംഗത്ത്

റിയാദ്: ഡ്രൈവിംഗ് പഠിപ്പിക്കാനായി സർവകലാശാല രംഗത്ത്. സൗദിയിലെ വനിതകളെ ഡ്രൈവിംഗ് പഠിപ്പിക്കാനാണ് സർവകലാശാലയുടെ നീക്കം. വനിതകൾക്കായി ഡ്രെെവിംഗ് സ്കൂൾ തുടങ്ങാനുള്ള പദ്ധതി പ്രിൻസസ് നൗറ സർവകാലശാലയാണ് നടപ്പാക്കുന്നത്. ഇതിനു വേണ്ടി നടപടികൾ ബന്ധപ്പെട്ട അതോററ്റിയുമായി ചേർന്ന് സംയുക്തമായി നടപ്പാക്കുമെന്നു സർവകലാശാല അധികൃതർ വ്യക്തമാക്കി.

സൗദി​​​യിലെ സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വ് വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ഡ്രൈ​​​വ് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽകിയ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2018 ജൂണിൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഈ പശ്ചത്താലത്തിലാണ് പ്രിൻസസ് നൗറ സർവകാലശാല ഡ്രെെവിംഗ് സ്കൂൾ ആരംഭിക്കാനുള്ള നീക്കവുമായി രംഗത്തു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button