റിയാദ്: സൗദിയില്‍ നിന്ന് പ്രവാസികള്‍ സ്വദേശത്തേയ്ക്ക് അയച്ച പണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായ ആദ്യ സംഭവമാണിത്. 770 കോടി റിയാലിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശികളയച്ച പണത്തില്‍ ഏകദേശം 30 കോടി റിയാലിന്റെ കുറവാണു കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ആദ്യത്തെ എട്ടു മാസത്തിനിടെ സൗദിയില്‍നിന്നു വിദേശികള്‍ സ്വദേശത്തു അയച്ച പണത്തില്‍ ഏഴര ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവില്‍ വിദേശികളയച്ചത് 9484 കോടി റിയാലാണ്.
അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികളയച്ചത് 10259 കോടി റിയാലായിരുന്നു. ഏകദേശം 770 കോടി റിയാലിന്റെ കുറവാണു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം ഉണ്ടായത്. വിദേശികളയച്ച പണത്തില്‍ ഏകദേശം 30 കോടി റിയാലിന്റെ കുറവാണു കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ വര്‍ഷം ജൂണില്‍ വിദേശികള്‍ സ്വദേശത്തേക്കു അയച്ച 1580 കോടി റിയാല്‍ സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം വിദേശികളയച്ച പണത്തില്‍ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 2005 മുതല്‍ 2016 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി വര്‍ദ്ധനവ് ഉണ്ടായ ശേഷമാണു വിദേശികള്‍ അയക്കുന്ന പണത്തില്‍ ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നത്.
Post Your Comments