ന്യൂഡൽഹി: രാവണന്റെ ആധാർ കാർഡ് വിവാദത്തിൽ പുലിവാലു പിടിച്ച് യുഐഡിഎഐ. ദസറ ആഘോഷത്തിനു ആശംസയുമായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രോളാണ് പുലിവാൽ പിടിച്ചത്. രാവണനു ആധാർ കാർഡ് നൽകുന്നില്ല എന്ന വാക്യങ്ങളുമായിട്ടാണ് യുഐഡിഎഐയുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തത്.
രാവണന്റെ പത്തു തലകൾക്കുനേരെ അമ്പ് അയ്ക്കുന്ന ചിത്രത്തിനു ഒപ്പമായിരുന്നു യുഐഡിഎഐയുടെ ദസറ ദിനത്തിലെ പോസ്റ്റ്. #ഡിസ്ട്രോയിദിആധാർ ഹാഷ്ടാഗും ചിത്രത്തിനു കൂടെ നൽകിയിരുന്നു. ഇതിനു പുറമെ യൂസർ രാവണന് എത്ര ആധാർ കൊടുക്കുമെന്ന ചോദ്യവും ഉണ്ടായിരുന്നു. അതിനു മറുപടിയുമായി രാവണനു ആധാർ കാർഡ് നൽകുന്നില്ല എന്നും പോസ്റ്റ് ചെയ്തിരുന്നു.
അതിവേശം വെെറലായ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.
A time when the world sees the power of good governance.
Let us continue this true spirit with Aadhaar…#HappyDussehra pic.twitter.com/5KE5uVo1Dc
— Aadhaar (@UIDAI) September 30, 2017
Post Your Comments