പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം വാടകഗര്‍ഭപാത്രത്തിന് വേണ്ടി ഉപയോഗിച്ച നാല് പേർ പിടിയിൽ

പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം വാടകഗര്‍ഭപാത്രത്തിന് വേണ്ടി ഉപയോഗിച്ച നാല് പേർ പിടിയിൽ.ഗോവയിലെ വാസ്‌കോയിലാണു സംഭവം. ബീഹാറില്‍ നിന്നുള്ള ദമ്പതികളായ ഷൊയബ് അഫ്രീദി, ഭാര്യ സലാത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. തസ്‌ലീമ ഹാജിം എന്ന യുവതിയാണ് ദമ്പതികൾക്ക് പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്.

വാടകഗര്‍ഭപാത്രത്തിന് ഒന്നരലക്ഷം രൂപയായിരുന്നു പെണ്‍കുട്ടിക്കുള്ള വാഗ്ദാനം. ഇതിനായി പെൺകുട്ടിയെ ഇടയ്ക്കിടെ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. മാര്‍ച്ചു മുതല്‍ ദമ്പതികള്‍ക്കൊപ്പമായിരിന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ സംശയം തോന്നിയ പിതാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നു കാണിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചതായും തെളിഞ്ഞു. ഇതിനെതിരെയും കേസെടുത്തിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെണ്‍കുട്ടികളെ വാടകഗര്‍ഭപാത്രമായി ഉപയോഗപ്പെടുത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്.പി കാര്‍ത്തിക് കശ്യപ് അറിയിച്ചു.

Share
Leave a Comment