ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതി (ജി.എസ്.ടി.) നിലവില്‍വരുന്നതിനുമുന്‍പ് പായ്ക്കുചെയ്തിരുന്ന ഉത്പന്നങ്ങള്‍ പുതിയ വില രേഖപ്പെടുത്തി വില്‍ക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി നൽകി. സെപ്റ്റംബര്‍ 30 വരെയായിരുന്നു മുൻപ് സമയപരിധി അനുവദിച്ചിരുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം ജി.എസ്.ടി. പ്രകാരം പുതുക്കിയ പരമാവധി വില്‍പ്പനവില (എം.ആര്‍.പി.) പഴയവിലയോടൊപ്പംതന്നെ രേഖപ്പെടുത്തണമെന്നും ല രേഖപ്പെടുത്തിയ സ്റ്റിക്കറൊട്ടിക്കുകയോ ഓണ്‍ലൈന്‍ പ്രിന്റിങ്ങോ ആകാമെന്നും ഉത്തരവിൽ പറയുന്നു. പുതുക്കിയവില ഉത്പന്നങ്ങളില്‍ രേഖപ്പെടുത്താതിരുന്നാല്‍ ഒരുലക്ഷം രൂപവരെ പിഴയും ഒരുവര്‍ഷംവരെ തടവും ലഭിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
Post Your Comments