കോഴിക്കോട്: കായൽ കൈയേറ്റ വിഷയത്തിൽ എൻ.സി.പി യുവജന വിഭാഗം പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. നേരത്തെ മുജീബനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെയാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
ചാണ്ടിയുടെ നിയമലംഘനം സർക്കാർ തലത്തിലും പാർട്ടി തലത്തിലും അന്വേഷിക്കണം. നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത നിലപാടിയിലേക്ക് പോകുമെന്നും മുജീബ് പറഞ്ഞിരുന്നു. പുറത്താക്കപ്പെട്ട മുജീബ് റഹ്മാൻ നിലവിൽ എൻ.സി.പി ദേശീയ സമിതി അംഗം, നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
Post Your Comments