
പൂനെ: മലയാളി വീട്ടമ്മയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിശ്രാന്ത്വാഡിയിലാണ് അക്രമം നടന്നത്. രാധാമാധവന്‍ നായര്‍(62) എന്ന വയോധികയാണ് കൊല്ലപ്പെട്ടത്.
കഴുത്തുമുറിച്ച നിലയിലാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷണത്തിനിടെ കൊലചെയ്യപ്പെട്ടതാകാമെന്നാണ് നിഗമനം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments