നാഗ്പുർ: മികച്ച ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഓസ്ട്രേലിയക്ക് എതിരെ ഏകദിന പരമ്പരയിൽ അവസാന മത്സരത്തിലും വിജയം നേടി ഇന്ത്യ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. വീണ്ടും ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് അനായസ ജയം സ്വന്തമാക്കുന്നതിനു സഹായകരമായി. 43 പന്ത് ശേഷിക്കെ ഓസീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. 243 റൺസ് എന്ന ഓസീസ് ഉയർത്തിയ വിജയലക്ഷ്യം കേവലം മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്.
സെഞ്ചുറിയുമായി രോഹിത് ശർമയും (125) അർധ സെഞ്ചുറിയുമായി അജിങ്ക്യ രഹാനെയും (61) ഇന്ത്യയുടെ വിജയത്തിനു നിർണായ പങ്കുവഹിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 124 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയക്ക് മികച്ച അടിത്തറ നൽകിയത്.
ഓസ്ട്രേലിയ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 242 റൺസ് സ്വന്തമാക്കിയത്. ഓസീസിനു വേണ്ടി അർധസെഞ്ചുറിയുമായി ഡേവിഡ് വാർണറും (53), 46 റൺസുമായി സ്റ്റോണിസ്, 42 റൺസുമായി ട്രാവിസ് ഹെഡ്, 32 റൺസുമായി ആരോൺ ഫിഞ്ച് എന്നിവരാണ് അടിത്തറ പാകിയത്.
Post Your Comments