
തിരുവനന്തപുരം: സ്കൂള്‍ വിനോദയാത്രയില്‍ നിര്‍ധന വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. സ്കൂള്‍ പിടിഎ കമ്മിറ്റികള്‍ വിനോദ യാത്രകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുമ്പോള്‍ വരുന്ന അധിക സാമ്പത്തിക ബാധ്യത കണ്ടെത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഇത് സംബന്ധിച്ച സര്‍ക്കുലറുകളില്‍ സ്കൂള്‍ വിനോദയാത്രകള്‍ പഠനത്തിന് കൂടി ഉപകാരപ്പെടുത്തുന്ന രീതിയിലാവണമെന്നും ഇതില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ മുഴുവന്‍ ജില്ലാ/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രഥമാധ്യാപകര്‍ക്ക് നല്‍കണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
നേരത്തേ ബാലാവകാശ കമ്മീഷന്‍ മുമ്പാകെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വിനോദയാത്രകളില്‍ പങ്കാളികളാകാന്‍ കഴിയാത്തത് സംബന്ധിച്ച് പരിഗണനക്ക് വന്നിരുന്നു. കമ്മീഷന്‍ ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
Post Your Comments