Latest NewsKeralaNews

സോപ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: ബാഗേജിനകത്ത് സോപ്പുകളിലാക്കി കടത്താന്‍ ശ്രമിച്ച 14.29 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. അബുദാബിയില്‍നിന്നെത്തിയ തിരൂര്‍ വളവന്നൂര്‍ സ്വദേശിയില്‍ നിന്നാണ് 466.4 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. രണ്ടു സോപ്പുകളില്‍ ഒളിപ്പിച്ച നാലു സ്വര്‍ണബിസ്കറ്റുകളാണ് പിടികൂടിയത്.

അസി. കമ്മിഷണര്‍മാരായ ജോയ് തോമസ്, ഡി.എന്‍. പന്ത്, സൂപ്രണ്ടുമാരായ വിനയകുമാര്‍, ഡാല്‍ട്ടന്‍, സി.കെ. രാജ്കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ മഹാദേവ്, മൃദുല്‍കുമാര്‍, കെ.പി. ധര്‍മരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button