Latest NewsKeralaCinemaMollywoodNews

സിനിമ കൊതിക്കുന്നവർക്കായി “ക്രാഫ്റ്റ് യുവർ മൂവീ”

 

സിനിമാരംഗത്തേയ്ക്ക്ക് പ്രവേശിക്കാൻ ആഗ്രഹമുള്ളവർക്ക് കയ്യെത്തും ദൂരത്തു ഒരു അവസരവുമായി എത്തുകയാണ് “ക്രാഫ്റ്റ് യുവർ മൂവീ”.ഒക്ടോബർ 22 മുതൽ 24 വരെയുള്ള തീയതികളിൽ കൊച്ചിയിൽ ഹോട്ടൽ പി ജി എസ് വേദാന്തയിൽ വെച്ച് ക്രാഫ്റ്റ് യുവർ മൂവി എന്ന് പേരിട്ടിരിക്കുന്ന ത്രിദിന വർക്ക് ഷോപ്പ് നടത്തുന്നു.

സിനിമാ നിർമ്മാണത്തിന്റെ ‘ക്രാഫ്റ്റ്’ പരിചയപ്പെടുത്തുന്ന ഈ വർക്ക് ഷോപ്പിൽ സിനിമയുടെ എല്ലാ വശങ്ങളെയും വിശദമായി മനസിലാക്കാം.വർക്ക്പ ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് പരിചയ സമ്പന്നരുമായി ആശയ വിനിമയം നടത്താനും അവർ ചെയ്തിട്ടുള്ള ലഘു ചിത്രങ്ങൾ, സിനിമകൾ എന്നിവ പ്രദർശിപ്പിക്കാനും അവസരമുണ്ടാകും .ത്രിദിന വർക്ക് ഷോപ്പിന്റെ ഏറ്റവും ആകർഷകമായ മറ്റൊരു ഘടകം ഇതിൽ പങ്കെടുക്കുന്ന വ്യക്തികളിൽ നിന്നും ഒരു ടീമിനെ തിര‍ഞ്ഞെടുത്ത് ഒരു ഷോർട്ട് ഫിലിം ചെയ്യുവാനുള്ള അവസരം നൽകും എന്നതാണ്.

അതിന്റെ നിർമാണം വർക്ക് ഷോപ്പിന്റെ സംഘാടകരായ ‘രവി മാത്യു പ്രൊഡക്ഷൻസ്’ ഏറ്റെടുക്കും. കൂടാതെ വർക്ക്ഷോപ്പ് കഴിഞ്ഞതിന് ശേഷവും വരും മാസങ്ങളിൽ പ്രൊജക്ടുകളുമായി രവി മാത്യു പ്രൊഡക്ഷൻസിനെ സമീപിക്കാം.ആകർഷകമായ പ്രൊജക്ടുകൾ സംഘാടകർ തന്നെ നിർമ്മിക്കും. ഏറ്റവും മികച്ച കഴിവു തെളിയിക്കുന്നവർക്ക് ഇനിയും വരാനിരിക്കുന്ന ചിത്രങ്ങളിൽ അവസരങ്ങൾ നൽകുകയും ചെയ്യും.വർക്ക്ഷോപ്പിൽ പ്രമുഖ ചലച്ചിത്ര താരം പാർവ്വതി, സംവിധായകൻ മഹേഷ് നാരായണൻ, തിരക്കഥാകൃത്തുക്കളായ ബോബി–സഞ്യ്, നിർമാതാക്കളായ അലക്സ് ജോർജ് എന്നിവർ സംവദിക്കും.

പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് +919072341230 എന്ന നമ്പറിൽ ബന്ധപ്പെടാം. email :craftyourmovie@gmail.com facebook: ravimathew productions

shortlink

Related Articles

Post Your Comments

Related Articles


Back to top button