മ്യാന്‍മാര്‍: റോഹിംഗ്യന്‍ യുവതികള്‍ സൈന്യത്തിന്റെ മൃഗീയപീഡനങ്ങള്‍ക്കാണ് ഇരയാകുന്നത്. ഇരുപതുകാരിയായ ആയിഷ ബീഗമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താനും നാലു ഭര്‍തൃ സഹോദരിമാരും മ്യാന്മറില്‍ നേരിട്ട പീഡനമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
മ്യാന്മറിലെ താമി ഗ്രാമത്തിലെ വീട്ടില്‍വെച്ച് രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ് സൈന്യം വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയത്. പിന്നാലെ സ്ത്രീകളെ മുറിയിലേയ്ക്ക് സൈന്യം വലിച്ചിഴയ്ക്കുകയായിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന കുട്ടിയെ ഫുട്‌ബോള്‍ പോലെ തട്ടിയെറിഞ്ഞാണ് തന്നെ മുറിയിലേയ്ക്ക് വലിച്ചിട്ടതെന്ന് യുവതി പറയുന്നു.
തുടര്‍ന്ന് സ്ത്രീകളെ നഗ്‌നരാക്കി, കത്തിമുനയില്‍ തങ്ങളെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 13 ദിവസം മുമ്പാണ് പീഡനം നേരിട്ടതെന്ന് ആയിഷ പറയുന്നു. 12 ഓളം പട്ടാളക്കാര്‍ മണിക്കൂറുകളോളം പീഡിപ്പിച്ചു. മ്യാന്മറില്‍ നിന്നും പാലായനം ചെയ്യുന്നതിനിടയില്‍ ബലാത്സംഗത്തിനിരയായ രണ്ടു ഭര്‍തൃ സഹോദരിമാരും മരിച്ചതായും ആയിഷ വെളിപ്പെടുത്തുന്നു.
Post Your Comments