newsLatest NewsNewsIndia

വന്യജീവി ആക്രമണങ്ങൾ തടയാൻ കേന്ദ്ര പദ്ധതി വരുന്നു

ന്യൂഡൽഹി: നാട്ടിലിറങ്ങി ആക്രമണങ്ങള്‍ നടത്തുന്ന വന്യജീവികളെ നേരിടാന്‍ ജനപങ്കാളിത്തോടെയുള്ള പദ്ധതി ആവിഷ്ക്കരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.വനം വന്യജീവി സംരക്ഷണത്തിനായുള്ള നിരവധി പതിയ നിര്‍ദ്ദേശങ്ങളുള്ള ദേശീയ വന്യജീവി കര്‍മ്മ പദ്ധതി തിങ്കളാഴ്ച പ്രഖ്യാപിക്കും.
 
2017 മൂതല്‍ 2031 വരെ പതിനഞ്ച് വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്.ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഇതിന്റെ ഔദ്യാഗിക പ്രഖ്യാപനം ഉണ്ടാകും. വനം വന്യജീവി സംരക്ഷമത്തിനായി ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് കര്‍മ്മ പദ്ധതി.
 
വന്യജീവികള്‍ നാട്ടിലറങ്ങുന്ന പ്രശ്നം രൂക്ഷമാണന്നും ഇതിന് പരിഹാരം കാണുമെന്നും വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.
വന്യമൃഗ വേട്ട,വനവിഭവങ്ങളുടെ കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികളും കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി വന്യജീവികൾ നാട്ടിലിറങ്ങി ആക്രമണങ്ങൾ നടത്തുന്നത് വളരെ അധികം കൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button